‘ആടുജീവിതം’ റീലീസ് ദിനത്തില്‍ നേടിയ കളക്ഷന്‍.!
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്. First Published Mar 29, 2024, 9:17 AM IST കൊച്ചി: ആടുജീവിതം കഴിഞ്ഞ ദിവസമാണ് റിലീസായത്. വര്‍ഷങ്ങളോളം നടത്തിയ പ്രയത്നത്തിന് ഒടുവിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുന്ന ചിത്രമായി ആടുജീവിതം മാറി എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരള ബോക്സ് ഓഫീസില്‍ മാത്രം ചിത്രം റിലീസ് ദിനത്തില്‍ ആകെ നേടുക ആറ് കോടിയില്‍ അധികം കളക്ഷന്‍ നേടിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും …